Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനികാന്ത് ആള്‍ക്കൂട്ടത്തിന്‍റെ നേതാവ്, രാഷ്ട്രീയത്തിൽ എത്തുന്നത് നല്ലത്: ധനുഷ്

dhanush

കൊച്ചി∙ ആള്‍ക്കൂട്ടത്തിന്‍റെ നേതാവാണ് രജനികാന്തെന്നും അദ്ദേഹം രാഷ്ട്രീയത്തിലെത്തിയാൽ വളരെ നല്ലതാണെന്നും മരുമകനും നടനുമായ ധനുഷ്. രജനിയുടെ അടുത്ത നീക്കത്തിനായി കാത്തിരിക്കുകയാണെന്നും ധനുഷ് മനോരമ ന്യൂസിനോടു പറഞ്ഞു. തമിഴ് രാഷ്ട്രീയത്തിലേക്ക് ധനുഷെത്തുമെന്ന അഭ്യൂഹം കുറച്ചു നാളുകളായി നിലനിൽക്കുകയാണ്.

ജനങ്ങളുടെ വിവിധ പ്രശ്നങ്ങളിൽ രജനികാന്ത് ഇടപെടുന്നുണ്ട്. പുതിയ പാർട്ടി രൂപീകരിക്കുമോ, അതോ ബിജെപിയോടു കൈകേർക്കുമോയെന്ന സംശയത്തിലാണ് രാഷ്ട്രീയ ലോകം. അതിനിടെയാണ് നിലപാടു വ്യക്തമാക്കി ധനുഷ് രംഗത്തെത്തുന്നത്.

related stories