Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂനപക്ഷങ്ങള്‍ ഇന്ത്യയിൽ സുരക്ഷിതരല്ലെന്ന പ്രചാരണം രാഷ്ട്രീയപ്രേരിതം: വെങ്കയ്യ

Venkaiah Naidu

ന്യൂഡല്‍ഹി∙ രാജ്യത്തെ മുസ്‌ലിംകള്‍ക്കിടയില്‍ ആധിയും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്നുവെന്ന ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ പരാമര്‍ശത്തിനു മറുപടിയുമായി നിയുക്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മതേതരത്വത്തിന്‍റെ മികച്ച മാതൃകയാണ് ഇന്ത്യയെന്നും വെങ്കയ്യനായിഡു പറഞ്ഞു. 

ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതമാണ്. ന്യൂനപക്ഷങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു. ഇന്ത്യ പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ തത്വത്തിലാണു മുന്നോട്ടു നീങ്ങുന്നത്. എന്നാല്‍ ചിലർ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.

അതേസമയം, സർക്കാർ നയങ്ങളെ പ്രതിപക്ഷത്തിനു സ്വതന്ത്രമായി വിമർശിക്കാനായില്ലെങ്കിൽ ജനാധിപത്യം ദുർഭരണത്തിലേക്കു വഴിമാറുമെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ഹാമിദ് അൻസാരി തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങൾക്കു നൽകുന്ന സംരക്ഷണത്തിലൂടെയാണ് ജനാധിപത്യം സമുന്നതമാകുന്നത്. അതേസമയം, ന്യൂനപക്ഷങ്ങൾക്കും അവരുടേതായ ഉത്തരവാദിത്തമുണ്ടെന്നും ഹാമിദ് അൻസാരി അഭിപ്രായപ്പെട്ടു.