Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണക്കാലമെത്തുന്നു; ‘ജൈവ, വിഷരഹിത’ പച്ചക്കറി ബ്രാൻഡുകളിൽ കീടനാശിനി

Report

തിരുവനന്തപുരം ∙‘ജൈവ ബ്രാന്റ്’ എന്ന പേരിൽ വിൽക്കുന്ന പച്ചക്കറി, പഴവർഗങ്ങളിൽ കീടനാശിനിയുടെ സാന്നിധ്യം. തിരുവനന്തപുരം എറണാകുളം ജില്ലകളിലെ ചില ഹൈപ്പർമാർക്കറ്റുകളിൽ വിൽപ്പന നടത്തിയ ഉൽപ്പന്നങ്ങളിലാണ് ഏഴോളം പുതുനിര കീടനാശിനികളുടെ സാന്നിധ്യം വെള്ളായണി കാർഷിക സർവകലാശാല കണ്ടെത്തിയത്.

Lab സർവകലാശാല പുതുതായി വാങ്ങിയ തെർമോ സയന്റിഫിക്ക് (ലിക്വിഡ് ക്രൊമറ്റോഗ്രാഫ് മാസ്സ് സെപ്ക്ട്രോമീറ്റർ)

സർവകലാശാല 2.3 കോടിരൂപ ചെലവിൽ അമേരിക്കയിൽനിന്നു പുതുതായി വാങ്ങിയ തെർമോ സയന്റിഫിക്ക് (ലിക്വിഡ് ക്രൊമറ്റോഗ്രാഫ് മാസ്സ് സെപ്ക്ട്രോമീറ്റർ) എന്ന ആധുനിക ഉപകരണത്തിന്റെ സഹായത്തോടെയാണു കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ്യവസ്തുക്കളിലെ കീടനാശിനുടെ സാന്നിധ്യം കണ്ടെത്താനായി 2013ലാണു വെള്ളായണി കാർഷിക സർവകലാശാലയും കൃഷിവകുപ്പും സംയുക്തമായി പരിശോധന ആരംഭിച്ചത്. പരിശോധനയുടെ വെളിച്ചത്തിൽ നടപടികൾ കർശനമാക്കാനാണു സർക്കാരിന്റെ തീരുമാനം.

ഏപ്രിൽ മുതൽ ജൂൺ വരെ എറണാകുളം നഗരത്തിൽ വിൽപ്പന നടത്തിയ കാപ്സിക്കം, ബജി മുളക്, മുന്തിരി (റെഡ് ഗ്ലോബ്) പാഷൻ ഫ്രൂട്ട് പിങ്ക്, എന്നിവയിലാണ് ഇമിഡാക്ലോപ്രിഡ്, അസെറ്റാമിപ്രിഡ് എന്നിവയടക്കമുള്ള കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതിൽ കാപ്സിക്കത്തിൽ മാത്രം ഏഴു കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി. ‘വിഷരഹിതം’ എന്ന ബ്രാൻഡിൽ വിൽപ്പന നടത്തിയ ബജി മുളകിൽ മൂന്നിനം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി.

തിരുവനന്തപുരത്തെ ഒരു കടയിൽനിന്നു ശേഖരിച്ച വിദേശ ആപ്പിളിൽ അസെറ്റാമിപ്രിഡ് എന്ന കീടനാശിനി കണ്ടെത്തി. കറുത്ത മുന്തിരിയിലും കുരു ഇല്ലാത്ത പച്ചമുന്തിരിയിലും കീടനാശിനിയുടെ സാന്നിധ്യമുണ്ടായിരുന്നു. പുതിയ ഉപകരണം ഉപയോഗിച്ചു പരിശോധന നടത്തിയപ്പോൾ ഇതുവരെ റിപ്പോർട്ടു ചെയ്യപ്പെടാത്ത പുതുനിര കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയത് ഗൗരവകരമാണെന്നും പരിശോധനകൾ ഊർജിതമാക്കാനാണു തീരുമാനമെന്നും കാർഷിക സർവകലാശാല അധികൃതർ അറിയിച്ചു. പുതുതായി മൂന്നു ലബോറട്ടികൾ ആരംഭിക്കാനും കാർഷിക സർവകലാശാല തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.