Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാടുകയറാതെ വനാതിർത്തിയിൽ നിലയുറപ്പിച്ച് കാട്ടാനകൾ; നെൽകൃഷി നശിപ്പിച്ചു

palakkad wild elephant മുണ്ടൂരിനു സമീപം കയറാംകോട് ദേശീയപാതയോരത്ത് നിലയുറപ്പിച്ച കാട്ടാനകളിലൊന്ന്. ചിത്രം: ധനേഷ് അശോകൻ.

പാലക്കാട്∙ നാടിനെ ആകാംക്ഷയുടെ മൾമുനയിൽ നിർത്തിയ കാട്ടാനകൾ കാടുകയറാതെ വനാതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്നു. ഒരാഴ്ചയോളം നാടിനെ വിറപ്പിച്ച മൂന്നു കാട്ടാനകളാണ് ഉൾവനത്തിലേക്കു കയറാതെ വനാതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി അതിർത്തിയോടു ചേർന്ന പ്രദേശത്തെ നെൽകൃഷിയും ആനകൾ നശിപ്പിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ വനംവകുപ്പിനെതിരെ രംഗത്തെത്തിയതോടെ ഇവയെ കാടുകയറ്റി വിടാൻ തമിഴ്നാട്ടിൽനിന്ന് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു. കാട്ടാനകളെ ഉൾവനത്തിൽ വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

palakkad wild elephant1 മുണ്ടൂരിനു സമീപം കയറാംകോട് ദേശീയപാതയോരത്ത് കാട്ടാനകളെ തുരുത്തുവാൻ വൈകിട്ടോടെ എത്തിയ കുങ്കിയാനകൾ. ചിത്രം: ധനേഷ് അശോകൻ.

എട്ടുദിവസം മുൻപാണ് കല്ലടിക്കേ‍ാട് വനമേഖലയിൽനിന്നു മൂന്നു ആനകൾ നാട്ടിൽ ഇറങ്ങിയത്. വെള്ളിയാഴ്ച മുണ്ടൂരിലെ ദേശീയ പാത മുറിച്ചുകടന്ന് ഇവ വീണ്ടും കാടുകയറിയിരുന്നു. പുലർച്ചെ മുണ്ടാരിലെത്തിയ ആനക്കൂട്ടത്തെ വനത്തിൽ കയറ്റാൻ പലപ്പേ‍ാഴായി നടത്തിയ ശ്രമങ്ങൾ തടസപ്പെട്ടെങ്കിലും കാത്തിരിപ്പിനൊടുവിൽ അവ കാടുകയറുകയായിരുന്നു.

palakkad wild elephant മുണ്ടൂരിനു സമീപം കയറാംകോട് ദേശീയപാതയോരത്ത് നിലയുറപ്പിച്ച കാട്ടാനകളെ കാണാനെത്തിയ ജനക്കൂട്ടത്തെ പൊലീസ് നിയന്ത്രിക്കുന്നു. ചിത്രം: ധനേഷ് അശോകൻ.

ആനയ്ക്കു ശാന്തമായ വഴിയെ‍ാരുക്കാൻ നാലുമണി മുതൽ ഹൈവേയിലെ ഗതാഗതം തിരിച്ചുവിട്ടാണ് ആനകളെ തിരികെ കാടു കയറ്റിയത്. കലക്ടർ, എസ്പി, സിസിഎഫുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. നാലു കുങ്കിയാനകളെയും സ്ഥലത്തെത്തിച്ചിരുന്നു.

palakkad wild elephant മുണ്ടൂരിനു സമീപം കയറാംകോട് ദേശീയപാതയോരത്ത് കാട്ടാനകൾ എത്തിയതിനെ തുടർന്ന വിജനമായ ദേശീയപാത. ചിത്രം: ധനേഷ് അശോകൻ.
palakkad-wild-elephant11 മുണ്ടൂരിനു സമീപം കയറാംകോട് ദേശീയപാതയോരത്ത് കാട്ടാനകൾ എത്തിയതിനെ തുടർന്ന സംഭവസ്ഥലത്ത് എത്തിയ ജില്ലാ കലക്ടർ പി.മേരിക്കുട്ടി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു. ചിത്രം: ധനേഷ് അശോകൻ.