Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിർത്തിയിൽ വീണ്ടും പാക്ക് വെടിവയ്പ്; സൈനികന് വീരമൃത്യു

India Jammu and Kashmir

ജമ്മു ∙ വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ പാക്ക് സൈന്യം നടത്തിയ വെടിവയ്പിൽ ഒരു സൈനികന് വീരമൃത്യു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്ത്യയുടെ സൈനിക പോസ്റ്റുകൾക്കും അതിർത്തി ഗ്രാമങ്ങൾക്കും നേരെയുണ്ടായ വെടിവയ്പ്പിലാണ് സൈനികൻ വീരമൃത്യു വരിച്ചത്. ശനിയാഴ്ച പുലർച്ചയോടെയാണ് പാക്കിസ്ഥാൻ വെടിവയ്പ് തുടങ്ങിയത്.

പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഒരു അതിർത്തി ഗ്രാമത്തിലെ ഒരു വീട്ടമ്മയും കൊല്ലപ്പെട്ടു. പാക്കിസ്ഥാനെതിരെ ഇന്ത്യൻ സേന ശക്തമായ പ്രത്യാക്രമണം നടത്തി. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കൃഷണഘട്ടി സെക്ടറിലാണ് നായിബ് സുബേദാർ ജഗ്റാം സിങ് തോമാർ (42) പാക്ക് വെടിയേറ്റു വീരമൃത്യു വരിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു. മധ്യപ്രദേശിലെ തർസാന സ്വദേശിയാണ് ജഗ്റാം സിങ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.