Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുപ്‌വാരയിൽ സൈനിക ആസ്ഥാനത്തിനുനേരെ ഭീകരാക്രമണം; സൈനികന് പരുക്ക്

Indian Army

ശ്രീനഗർ∙ ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സൈനിക ആസ്ഥാനത്തിനുനേരെ ഭീകരാക്രമണം. കാലാരൂസിലെ വനമേലയില്‍ അര്‍ധരാത്രി രണ്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാംപ് വളഞ്ഞ ഭീകരര്‍ പത്തു മിനിറ്റോളം നിര്‍ത്താതെ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികരില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

അതേസമയം മേന്ധര്‍ മേഖലയില്‍ പാക് സേനയുടെ ആക്രമണത്തില്‍ നാല്‍പത്തഞ്ചുകാരി കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പുലര്‍ച്ചെ പാക് സേന നടത്തിയ ഷെല്ലിങ്ങില്‍ നാട്ടുകാരി കൊല്ലപ്പെടുകയായിരുന്നു. ഷെല്ലിങ് ഒന്നരമണിക്കൂറോളം തുടര്‍ന്നു.