Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൽസരത്തിനിടെ അക്വാറ്റിക് അസോ. സെക്രട്ടറി കുഴഞ്ഞുവീണു മരിച്ചു

വെഞ്ഞാറമൂട്∙ നീന്തൽ മൽസരങ്ങൾക്കു നേതൃത്വം നൽകുന്നതിനിടെ കേരള അക്വാറ്റിക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയിൻ ലക്ഷ്മി വിലാസത്തിൽ പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് ഉദ്യോഗസ്ഥൻ കെ.ബാബു (56) ആണു മരിച്ചത്. അറുപത്തഞ്ചാമതു സംസ്ഥാന സീനിയർ അക്വാറ്റിക് മൽസരം നടക്കുന്ന പിരപ്പൻകോട് ഡോ. അംബേദ്കർ രാജ്യാന്തര നീന്തൽ സമുച്ചയത്തിൽ ഞായറാഴ്ച രാവിലെയാണു സംഭവം. ഭാര്യ: ഉഷ. മകൻ: ഗോവിന്ദ്ബാബു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11നു ശാന്തികവാടത്തിൽ.

related stories