Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉഴവൂർ വിജയന്റെ മരണം: അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നു കുടുംബം

Uzhavoor-Vijayan-1

കോട്ടയം ∙ എൻസിപി നേതാവ് ഉഴവൂർ വിജയന്റെ മരണത്തെക്കുറിച്ചു ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്ന് അദ്ദേഹത്തിന്റെ കുടുംബം. എന്താണ് സംഭവിച്ചതെന്ന് വീട്ടുകാരും പൊതുജനങ്ങളും എല്ലാവരും അറിയട്ടെയെന്ന് ഉഴവൂർ വിജയന്റെ ഭാര്യ എന്‍. ജി. ചന്ദ്രമണിയമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. അന്വേഷണം പ്രഖ്യാപിച്ചതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അവർ പറഞ്ഞു.

ഉഴവൂർ വിജയന്റെ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഉത്തരവിട്ടത്. ഐജി: എസ്.ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിച്ച പരാതികൾ ശ്രീജിത്തിനു കൈമാറിയിരുന്നു.  

എൻസിപി കോട്ടയം ജില്ലാ കമ്മിറ്റിയും ഉഴവൂർ വിജയന്റെ ബന്ധുക്കളും മറ്റു ചിലരുമാണു പരാതി നൽകിയത്. ഇദ്ദേഹത്തിന്റെ മരണം അസ്വാഭാവികമാണെന്നും അടിയന്തര അന്വേഷണം നടത്തണമെന്നുമാണു പരാതികളിലെ ആവശ്യം. അന്വേഷണം എത്രയുംവേഗം പൂർത്തിയാക്കാൻ ബെഹ്റ ക്രൈംബ്രാഞ്ചിനു നിർദേശം നൽകിയിട്ടുണ്ട്.

ഉഴവൂർ വിജയൻ നേരിട്ട പീഡനം മനോരമ ന്യൂസാണ് പുറത്തു കൊണ്ടുവന്നത്. ജൂലൈ 23നായിരുന്നു ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഉഴവൂർ വിജയന്റെ മരണം. ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് എൻസിപി നേതാവ് സുൾഫിക്കർ മയൂരി ഉഴവൂരിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖയടക്കം മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.