Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാതന്ത്ര്യദിനത്തിൽ പാര്‍ട്ടി ഓഫിസുകളില്‍ ദേശീയപതാക ഉയര്‍ത്താന്‍ സിപിഐ

cpi-logo-4

കണ്ണൂര്‍∙ ദേശീയതയും ദേശീയചിഹ്നങ്ങളും ചിലരുടെ മാത്രം കുത്തകയാക്കുന്നത് അനുവദിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണു സിപിഐ. റിപ്പബ്ലിക് ദിനത്തിനു പിന്നാലെ ഇത്തവണ സ്വാതന്ത്ര്യദിനത്തിലും രാജ്യത്തെ സിപിഐ ഓഫിസുകളില്‍ ത്രിവര്‍ണപതാക ഉയരും. പാര്‍ട്ടി ഓഫിസുകളില്‍ ദേശീയപതാക ഉയര്‍ത്താന്‍ സിപിഐ ദേശീയ കൗണ്‍സിലാണു കഴിഞ്ഞ വര്‍ഷം അവസാനം തീരുമാനിച്ചത്. 

ആദ്യപടിയായി ഈ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു പ്രധാന ഓഫിസുകളിലെല്ലാം പതാക ഉയര്‍ത്തിയിരുന്നു. ചൊവ്വാഴ്ച സ്വാതന്ത്ര്യ ദിനത്തില്‍ പാര്‍ട്ടിയുടെ എല്ലാ ഓഫിസുകളിലും പതാക ഉയരും. സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ തിരുവനന്തപുരം എംഎന്‍ സ്മാരകത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പതാക ഉയര്‍ത്തും.

മറ്റു കമ്യൂണിസ്റ്റ് പാര്‍ട്ടികളൊന്നും ഓഫിസില്‍ ദേശീയപതാക ഉയര്‍ത്തുന്ന പതിവില്ല. സിപിഎമ്മും പോഷക സംഘടനകളും സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും മറ്റും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും അവയില്‍ ദേശീയപതാക ഉപയോഗിക്കാറില്ല.