Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിസിസിഐ ഉന്നതരെ പുറത്താക്കണമെന്ന് സുപ്രീംകോടതിയോട് ഭരണസമിതി

Vinod-Rai-Rahul-Johri ബിസിസിഐ ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായിയും ബിസിസിഐ സിഇഒ രാഹുൽ ജോഹ്റിയും.

ന്യൂഡൽഹി ∙ ബിസിസിഐയുടെ തലപ്പത്തിരിക്കുന്ന മൂന്നു പേരെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതി സുപ്രീം കോടതിയെ സമീപിച്ചു. ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി.കെ. ഖന്ന, സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറർ അനിരുദ്ധ് ചൗധരി എന്നിവരെ നീക്കണമെന്നാണ് ആവശ്യം. ക്രിക്കറ്റ് ഭരണസംവിധാനത്തിന്റെ ശുദ്ധീകരണം ലക്ഷ്യമിട്ട് സുപ്രീം കോടതി രൂപീകരിച്ച ലോധ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് ഇവരുടെ സ്ഥാനലബ്ധിയെന്ന് ചൂണ്ടിക്കാട്ടിയാണിത്.

സുപ്രീം കോടതിയിൽ സമർപ്പിച്ച 26 പേജുള്ള റിപ്പോർട്ടിലാണ് ബിസിസിഐ ഉന്നതരെ നീക്കണമെന്ന ആവശ്യമുള്ളത്. മാത്രമല്ല, ഭരണപരമായ അവകാശങ്ങൾ ഉൾപ്പെടെ ബിസിസിഐയുടെ സമ്പൂർണമായ നിയന്ത്രണം തങ്ങൾക്കു കൈമാറണമെന്നും ഇവർ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിന്റെ പൂർണരൂപം ബിസിസിഐയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ നയിക്കുന്നതിന് ബിസിസിഐ സിഇഒ രാഹുൽ ജോഹ്‍റിയുടെ നേതൃത്വത്തിലുള്ള പ്രഫഷണൽ ഗ്രൂപ്പിന്റെ സഹായം ആവശ്യമാണെന്നും ഇവർ സുപ്രീം കോടതിയെ അറിയിച്ചു. ജൂലൈ 26ന് നടന്ന ബിസിസിഐയുടെ സ്പെഷൽ പൊതു യോഗത്തിൽനിന്നും രാഹുൽ ജോഹ്റിയെയും നിയമസംഘത്തെയും വിലക്കിയ ബിസിസിഐ ഉന്നതരുടെ നീക്കം സുപ്രീം കോടതി വിധിക്ക് എതിരാണെന്നും ഇടക്കാല ഭരണ സമിതി ചൂണ്ടിക്കാട്ടി.

related stories