Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂനപക്ഷ അക്രമം: എം.എം.ഹസൻ ഉപവാസസമരം അവസാനിപ്പിച്ചു

MM-Hassan-fasting-Strike-1 എം.എം.ഹസന്റെ ഉപവാസപ്പന്തലിലെത്തിയ ഉമ്മൻ ചാണ്ടി പ്രസംഗിക്കുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

തിരുവനന്തപുരം∙ കെപിസിസി പ്രസിഡന്റ് എം.എം.ഹസന്റെ 24 മണിക്കൂര്‍ ഉപവാസസമരം മുൻമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാരങ്ങാനീര് നല്‍കി അവസാനിപ്പിച്ചു. രാജ്യത്തെ ദലിത് – പിന്നോക്ക – ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളിൽ പ്രതിഷേധിച്ചും ബിജെപി – സംഘപരിവാർ വർഗീയ ഫാസിസ്റ്റ് പ്രവർത്തനങ്ങളിൽ ആത്മരോഷം പ്രകടിപ്പിച്ചുമായിരുന്നു ഹസന്റെ ഉപവാസം. സ്വാതന്ത്ര്യ ദിനത്തിൽ ആരംഭിച്ച സമരം ഇന്നു രാവിലെയാണ് അവസാനിപ്പിച്ചത്. 

MM Hassan fasting Strike നേതാക്കൾ എം.എം.ഹസന്റെ ഉപവാസപ്പന്തലിൽ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

പി.കെ.കുഞ്ഞാലിക്കുട്ടി എംപി, നടൻ ജഗദീഷ്, എംഎൽഎമാരായ കെ.മുരളീധരൻ, കെ.സി.ജോസഫ്, ഷിബു ബേബി ജോൺ, തെന്നല ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.