Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പ്: തൃണമൂലിന് വൻമുന്നേറ്റം, ഇടതുപക്ഷം തകർന്നു

All India Trinamool Congress

കൊൽക്കത്ത∙ ബംഗാളിലെ ഏഴു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് വൻ മുന്നേറ്റം. ഒരുകാലത്ത് ഇടതു കോട്ടയായിരുന്ന ഹൽഡിയ മുനിസിപ്പാലിറ്റിയിലും കൂപ്പേഴ്സ് ക്യാംപ് കോർപ്പറേഷനിലും തൃണമൂൽ എല്ലാ സീറ്റുകളിലും വിജയിച്ചു.

ഈസ്റ്റ് മിഡ്നാപുർ ജില്ലയിലെ പൻസ്കുറ, ഹാൽദിയ, ബീർഭുമിലെ നൽഹാട്ടി, സൗത്ത് ദിനാജ്പുറിലെ ബുനിയാദ്പുർ, ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരി തുടങ്ങിയ മുനിസിപ്പാലിറ്റികളിലേക്കും ദുർഗാപുർ, കൂപ്പർ ക്യാംപ് കോർപ്പറേഷനുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഈ മാസം 13നായിരുന്നു വോട്ടെടുപ്പ്.

തദ്ദേശ തിരഞ്ഞെടുപ്പു നടന്ന മുനിസിപ്പാലിറ്റികളിലെ ഫലം ഇങ്ങനെ:

പൻസ്കുറ

∙ ആകെ – 18
∙ തൃണമൂൽ – 17
∙ ബിജെപി – 1

ഹാൽഡിയ

∙ ആകെ – 29 (മുഴുവനും തൃണമൂലിന്)
∙ ശക്തമായ ഇടതുകോട്ടയായിരുന്നു ഹാൽഡിയ മുനിസിപ്പാലിറ്റി.

നൽഹാട്ടി

∙ ആകെ – 16
∙ തൃണമൂൽ – 14
∙ ഇടത് – 1
∙ സ്വതന്ത്രൻ – 1

ബുനിയാദ്പുർ

∙ ആകെ – 14
∙ തൃണമൂൽ – 13
∙ ബിജെപി – 1

ധുപ്ഗുരി

∙ ആകെ – 16
∙ തൃണമൂൽ – 12
∙ ബിജെപി – 4

രണ്ടു കോർപ്പറേഷനുകളിലെ ഫലം ഇങ്ങനെ

ദുർഗാപുർ മുനിസിപ്പൽ കോർപ്പറേഷൻ (ഡിഎംസി)

∙ ആകെ – 43
∙ മുഴുവൻ സീറ്റും തൃണമൂലിന്
∙ 2012ൽ 29 സീറ്റായിരുന്നു തൃണമൂൽ ഇവിടെ നേടിയത്.

കൂപ്പർ ക്യാംപ്
∙ മുഴുവൻ സീറ്റുകളും തൃണമൂലിന്

related stories