Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒാടിക്കൊണ്ടിരിക്കെ ചെന്നൈ മെയിലിന്റെ എൻജിൻ ബോഗിയിൽനിന്നു വേർപെട്ടു

trivandrum-chennai-mail

തിരുവനന്തപുരം ∙ ഒാടിക്കൊണ്ടിരിക്കെ ട്രെയിൻ എൻജിൻ ബോഗിയിൽനിന്നു വേർപെട്ടെങ്കിലും വൻ അപകടം ഒഴിവായി. തിരുവനന്തപുരത്ത് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരം– ചെന്നൈ (ചെന്നൈ മെയിൽ) ട്രെയിന്റെ എൻജിനാണ് ഒാട്ടത്തിനിടെ വേർപ്പെട്ടത്.

വേഗത കുറവായിരുന്നതിനാലാണ് വൻ അപകടം ഒഴിവായതെന്ന് യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാർ സുരക്ഷിതരെന്ന് റയിൽവേ അധികൃതർ അറിയിച്ചു. എൻജിൻ വീണ്ടും ഘടിപ്പിച്ചശേഷം ട്രെയിൻ വീണ്ടും യാത്ര തുടർന്നു. ട്രെയിനിന്റെ ജനറേറ്റർ വാനുമായി ബന്ധിപ്പിച്ച കമ്പി ഇളകിപോയാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. ബന്ധം മുറിഞ്ഞപ്പോൾ തന്നെ ട്രെയിൻ നിന്നു. 15 മിനിറ്റുകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു. സംഭവം റയിൽവേ പരിശോധിക്കും.