Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലാവകാശ കമ്മിഷൻ നിയമനം: ആരോഗ്യമന്ത്രിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി

Pinarayi Vijayan

തിരുവനന്തപുരം∙ ബാലാവകാശ കമ്മിഷനിലെ നിയമനത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പിന്തുണച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ മന്ത്രി കെ.കെ. ശൈലജയുടെ ഭാഗം ഹൈക്കോടതി കേട്ടിരുന്നില്ല. ആരോഗ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ല. അപേക്ഷാ തീയതി നീട്ടിയതിൽ അപാകതയില്ല. യാഥാർഥ്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. ചില ജില്ലകളിൽ അപേക്ഷകരാരും ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അതേസമയം, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചതിനെത്തുടർന്ന് സഭ നിർത്തിവച്ചു.

ബാലാവകാശ കമ്മിഷന്റെ നിയമനത്തിനുള്ള അപേക്ഷാ കാലാവധി മന്ത്രി നീട്ടിനൽകിയിരുന്നു. സിപിഎം പ്രവർത്തകനായ ടി.ബി. സുരേഷിനെ നിയമിക്കുന്നതിനാണ് ഇതെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. മന്ത്രിയുടെ നിർദേശം സദുദ്ദേശ്യത്തിലല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. രണ്ടാം വിജ്ഞാപനത്തിൽ തുടർനടപടി റദ്ദാക്കിയ കോടതി, ആദ്യവിജ്ഞാപനത്തിലെ നടപടികളിൽനിന്ന് ഒഴിവുകൾ നികത്താനും നിർദേശിച്ചിരുന്നു.

ആദ്യ വിജ്ഞാപനമനുസരിച്ച് 2016 നവംബർ 30 ആയിരുന്നു അവസാന തീയതി. പിന്നീട് 2017 ജനുവരി 30 വരെ സമയം നീട്ടി. 103 അപേക്ഷകരിൽനിന്നു മത്സരക്ഷമമായ തിരഞ്ഞെടുപ്പു സാധ്യമാകാത്തതിനാൽ രണ്ടാം വിജ്ഞാപനം വേണ്ടി വന്നുവെന്നാണു സർക്കാർ ആദ്യം സത്യവാങ്മൂലത്തിൽ പറഞ്ഞത്. എന്നാൽ 103 പേരിൽ യോഗ്യതയുള്ളവർ 40 പേർ മാത്രമായിരുന്നു എന്നും എല്ലാ ജില്ലകളിൽനിന്നും അപേക്ഷകരുണ്ടായിരുന്നില്ലെന്നും തുടർന്നു സത്യവാങ്മൂലം നൽകി. ആറു പേരെ കണ്ടെത്താൻ 103 അപേക്ഷകർ പോരെന്നും യോഗ്യതയുള്ള 40 പേർ പോരെന്നും പറയുന്നതിന്റെ കാരണം സാധൂകരിക്കാൻ സർക്കാരിനായില്ല.

related stories