Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉൽസവ സീസണിൽ പ്രോസസിങ് ഫീസിൽ ഇളവുമായി എസ്ബിഐ

State Bank of India

മുംബൈ∙ ഉൽസവ സീസണിൽ ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങളുമായി എസ്ബിഐ. വിവിധ വായ്പകളിന്മേലുള്ള പ്രോസസിങ് ഫീസിൽ 100 ശതമാനം വരെ ഇളവു നൽകാനാണ് എസ്ബിഐ തീരുമാനം.

‘ഫെസ്റ്റിവൽ ബൊണാൻസ’ പദ്ധതി പ്രകാരം നിശ്ചിത കാലയളവിലേക്കായിരിക്കും ഇത്. കാർ, സ്വർണം വായ്പകളിന്മേലും പഴ്സനൽ വായ്പകളിന്മേലുമായിരിക്കും പ്രോസസിങ് ഫീയിൽ ഇളവുണ്ടാകുക. ഹോം ലോൺ ടേക്ക്ഓവറുകളിൽ ഇപ്പോൾത്തന്നെ എസ്ബിഐ പൂർണമായും പ്രോസസിങ് ഫീസ് ഒഴിവാക്കി നൽകിയിട്ടുണ്ട്. ഇതു കൂടാതെയാണ് പുതിയ ആനുകൂല്യങ്ങൾ.

∙ ഡിസംബർ 31 വരെയുള്ള കാർ വായ്പകളിന്മേൽ പ്രോസസിങ് ഫീ പൂർണമായും ഒഴിവാക്കി.

∙ പഴ്സനൽ സ്വർണ വായ്പകളിൽ 50 ശതമാനമാണ് പ്രോസസിങ് ഫീസില്‍ ഇളവ്. ഇത് ഒക്ടോബർ 31 വരെ തുടരും.

∙ എസ്ബിഐയുടെ പഴ്സനൽ ലോണായ എക്സ്പ്രസ് ക്രെഡിറ്റിന്റെ പ്രോസസിങ് ഫീസിൽ സെപ്റ്റംബർ 30 വരെ ഇളവുണ്ടാകും. 50 ശതമാനം ആണ് ഇളവ്.