Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാപ്പാട് മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് സെപ്റ്റംബർ ഒന്നിന് ബലിപെരുനാൾ

eid ദുബായിൽ നടന്ന ബലി പെരുന്നാൾ നമസ്കാരം.

കോഴിക്കോട് ∙ ത്യാഗത്തിന്റെ കനൽപഥങ്ങളിലൂടെ സഞ്ചരിച്ചു ജീവിതം ചരിത്രമാക്കിയ ഇബ്രാഹിം പ്രവാചകന്റെ തപിക്കുന്ന ഓർമകളുമായി കേരളത്തിലെ ഇസ്‌ലാം മതവിശ്വാസികൾ സെപ്റ്റംബർ ഒന്നിന് ബലിപെരുനാൾ ആഘോഷിക്കും. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി കോഴിക്കോട് മുഖ്യഖാസി കെ.വി. ഇമ്പിച്ചമ്മദ്, വലിയഖാസി സയിദ് മുഹമ്മദ് കോയ തങ്ങൾ, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചതോടെയാണിത്.

ശാന്തിയും സമാധാനവും യഥാർഥ ഭക്‌തിയുമാണ് ഈദുൽ അസ്‌ഹാ അഥവാ ബലിപെരുനാളിന്റെ സന്ദേശം. ഇസ്‌ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ആദർശ പിതാവായ ഹസ്രത്ത് ഇബ്രാഹിം നബിയുടെ ജീവിതത്തിന്റെ ഓർമപ്പെടുത്തലാണ് ഈ ദിനം. മാത്രമല്ല, ഇബ്രാഹിം പ്രവാചകന്റെ ഉജ്വലമായ ജീവിതത്തെക്കുറിച്ചു ചിന്തിക്കാനും ത്യാഗത്തിലൂടെ വിജയമെന്ന പാഠം ഓർമിക്കാനും ബലിപെരുന്നാൾ അവസരം നൽകുന്നു.