Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശൈലജയെ പുറത്താക്കാത്തത് കണ്ണൂർലോബിയുടെ പ്രീതി നേടാനോ? കുമ്മനം

kummanam-pinarayi

തിരുവനന്തപുരം ∙ കേരളത്തിന്‍റെ മെഡിക്കൽ വിദ്യാഭ്യാസ രംഗം കുട്ടിച്ചോറാക്കിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കണ്ണൂർ ലോബിയുടെ പ്രീതി നഷ്ടമാകുമെന്ന് ഭയന്നാണോ ശൈലജയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തതെന്നും കുമ്മനം ചോദിച്ചു.

ആരോഗ്യവിദ്യാഭ്യാസ മേഖല സ്വകാര്യ മുതലാളിമാർക്ക് തീറെഴുതിയ മന്ത്രിയെ കടുത്ത ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചത്. മുതലാളിമാരുടെ കയ്യിലെ കളിപ്പാവ എന്ന ഹൈക്കോടതി വിശേഷണം പോലും  പ്രശംസയായി കണക്കാക്കുന്ന മന്ത്രിയുടെ നിലപാട് വിചിത്രമാണ്. ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ മന്ത്രിക്ക് ധാർമ്മിക അവകാശമില്ലെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

ബാലാവകാശ കമ്മിഷൻ അംഗമായി സ്വന്തക്കാരനെ തിരുകിക്കയറ്റിയ മന്ത്രി ഇപ്പോൾത്തന്നെ പ്രതിക്കൂട്ടിലാണ്. മാത്രമല്ല, മന്ത്രിയുടെ പിടിപ്പുകേടു മൂലം സുപ്രീംകോടതിയിൽ അരലക്ഷം രൂപ പിഴയൊടുക്കേണ്ടിയും വന്നിട്ടുണ്ട്. ഇത്തരത്തിൽ മുഖം നഷ്ടമായ മന്ത്രിക്ക് കിട്ടിയ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധി. കമ്മ്യൂണിസ്റ്റുകാരിയെന്ന വിശേഷണത്തിന് പോലും അർഹതയില്ലാത്ത മുതലാളിത്ത വാദിയായി മന്ത്രി കെ.കെ. ശൈലജ മാറിയെന്നും കുമ്മനം പറഞ്ഞു.

related stories