Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൽസമൃദ്ധമായ ഇന്ത്യയുടെ പടയാളികളാകൂ: സിഇഒമാരോട് പ്രധാനമന്ത്രി

Prime-Minister-Narendra-Modi നിതി ആയോഗ് സംഘടിപ്പിച്ച യുവ വ്യവസായി സംഗമത്തിൽ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡൽഹി ∙ സമ്പൽസമൃദ്ധമായ ഇന്ത്യയുടെ പടയാളികളാകാൻ രാജ്യത്തെ സിഇഒമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. നിതി ആയോഗ് സംഘടിപ്പിച്ച യുവ വ്യവസായി സംഗമത്തിൽ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. 2022നുള്ളിൽ ‘കറൻസിരഹിത ഇന്ത്യ’യെ സൃഷ്ടിക്കാനുള്ള തന്റെ യജ്ഞത്തിൽ പങ്കാളികളാകാനും യുവ വ്യവസായികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വികസനമെന്നത് ബഹുജന മുന്നേറ്റമായി മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തെ ഒരു ബഹുജന മുന്നേറ്റമാക്കി മാറ്റി ഉദ്ദേശിച്ച ഫലം നേടിയെടുത്ത മഹാത്മ ഗാന്ധിയുടെ ഉദാഹരണവും അദ്ദേഹം പങ്കുവച്ചു.

രാജ്യത്തിനായി സംഭാവന ചെയ്യുകയെന്ന ലക്ഷ്യം ജനങ്ങളിൽ സൃഷ്ടിക്കാൻ കഴിയണം. ഈ രാജ്യം തന്റെ സ്വന്തമാണെന്ന തോന്നൽ ഓരോ പൗരനിലും സൃഷ്ടിക്കാൻ നമുക്കു സാധിക്കണം. ഈ രാജ്യത്തിനായും അതിന്റെ വളർച്ചയ്ക്കായും തന്നാലാവുന്ന സംഭാവന നൽകാൻ അതുവഴി ഓരോരുത്തരും തയാറാകുമെന്നും മോദി ചൂണ്ടിക്കാട്ടി. പുതിയ സാങ്കേതിക വിദ്യകൾ രൂപപ്പെടുത്തുമ്പോൾ രാജ്യത്തെ സാധാരണക്കാരിൽ സാധാരണക്കാരായ വ്യക്തികളായിരിക്കണം നിങ്ങളുടെ മനസില്ലെന്നും അദ്ദേഹം സിഇഒമാരെ ആഹ്വാനം ചെയ്തു.

മെയ്ക്ക് ഇൻ ഇന്ത്യ, കാർഷിക വരുമാനം ഇരട്ടിയാക്കൽ, ലോക നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ, ഭാവി നഗരങ്ങൾ, ധനകാര്യ പരിഷ്കരണം, ന്യൂ ഇന്ത്യ എന്നീ വിഷയങ്ങളിൽ യുവ വ്യവസായി സംഘങ്ങൾ അവതരണം നടത്തി. കേന്ദ്രമന്ത്രിമാരും സമ്മേളനത്തിൽ പങ്കെടുത്തു.

related stories