Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെസിയേയും ബഫണിനെയും പിന്തള്ളി; ഫുട്ബോളിലെ കേമൻ റൊണാൾ‍ഡോ തന്നെ

Cristiano Ronaldo

മൊണാക്കോ∙ റയൽ മഡ്രിഡിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ വർഷത്തെ മികച്ച യൂറോപ്യൻ ഫുട്ബോളർ. ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മൽസരക്രമത്തിന്റ നറുക്കെടുപ്പു വേളയിലാണു യുവേഫയുടെ പ്രഖ്യാപനം. ലയണൽ മെസ്സി, ബുഫൺ എന്നിവരെ പിന്തള്ളിയാണു റൊണാൾഡോ മൂന്നാംവട്ടം യൂറോപ്പിലെ മികച്ച താരമായത്. മെസ്സി രണ്ടു തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

റൊണാൾഡോയുടെ മികവിൽ റയൽ തുർച്ചയായി രണ്ടാംതവണ ചാംപ്യൻസ് ലീഗ് കിരീടം നേടിയിരുന്നു. കഴിഞ്ഞ സീസണിൽ 12 ഗോളുമായി റൊണാൾഡോ ആയിരുന്നു ടോപ്സ്കോറർ. ചാംപ്യൻസ് ലീഗ്, യൂറോപ്പ ലീഗ്  ഗ്രൂപ്പ് ഘട്ടത്തിൽ പങ്കെടുത്ത ടീമുകളുടെ 80 പരിശീലകരും യൂറോപ്യൻ സ്പോർട്സ് മീഡിയയിലെ 55 പത്രപ്രവർത്തരുമടങ്ങുന്ന പാനലാണ് മൂന്നു പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്.

related stories