Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസ് ചാണ്ടിയുടെ അഭിപ്രായ പ്രകടനങ്ങൾ അന്വേഷണം അട്ടിമറിക്കാനെന്ന് സഹപ്രവർത്തകർ

thomas-chandy

കോട്ടയം ∙ എൻസിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയന്റെ മരണം സംബന്ധിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കെ മന്ത്രി തോമസ് ചാണ്ടി നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ സംശയാസ്പദമെന്ന ആരോപണവുമായി സഹപ്രവർത്തർ രംഗത്ത്. മന്ത്രിയുടെ നിലപാട് അന്വേഷണം അട്ടിമറിക്കാനും സ്വാധീനിക്കാനുമാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രിക്കു പരാതി നൽകുമെന്നും മന്ത്രി നടത്തിയ പ്രസ്താവനകളെക്കുറിച്ചും അന്വേഷിക്കണമെന്നും ജില്ലാ കമ്മിറ്റി അംഗം റാണി സാംജി, മുൻ സംസ്ഥാന സമിതി അംഗം സതീഷ് കല്ലേക്കുളം, യുവജന വിഭാഗം മുൻ സംസ്ഥാന സെക്രട്ടറി സാംജി പാഴേപറമ്പിൽ എന്നിവർ ആവശ്യപ്പെട്ടു.

ഉഴവൂർ വിജയനു രോഗം മൂർച്ഛിച്ചതു തോമസ് ചാണ്ടി ആശുപത്രിയിൽ സന്ദർശനം നടത്തിയതിനു ശേഷമാണ്. രോഗശയ്യയിൽ കിടന്ന ഉഴവൂർ വിജയന്റെ കയ്യിൽ പണം നൽകി അദ്ദേഹത്തെ അവഹേളിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കിടന്നപ്പോഴാണ് ഉഴവൂർ വിജയന്റെ കയ്യിൽ പണം വെച്ചു കൊടുത്തത്. ഈ പണം പിന്നീട് ഡിമാൻഡ് ഡ്രാഫ്റ്റായി മന്ത്രിക്കു തന്നെ അയച്ചു കൊടുത്തു. പാർട്ടി സംസ്ഥാന കമ്മറ്റി ചേരാത്തത് തോമസ് ചാണ്ടിയുടെ സമ്മർദം കാരണമാണെന്നും ഇവർ ആരോപിച്ചു.