Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണത്തിരക്കിൽ ആശ്വാസമായി മലബാറിലേക്ക് സ്പെഷൽ ട്രെയിന്‍

railway train ernakulam junction

കൊച്ചി∙ ഒാണത്തിരക്ക് കണക്കിലെടുത്ത് എറണാകുളത്തു നിന്നു മലബാറിലേക്കു സ്പെഷൽ ട്രെയിൻ. എറണാകുളം-മംഗളൂരു ജംക്‌ഷൻ സ്പെഷൽ(06055) സെപ്റ്റംബർ രണ്ടിന് രാത്രി 10.15ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 5.10ന് മംഗളൂരുവിൽ എത്തും. മടക്ക ട്രെയിൻ (06056) സെപ്റ്റംബർ മൂന്നിന് രാത്രി 7.40ന് പുറപ്പെട്ടു പിറ്റേ ദിവസം പുലർച്ചെ 3.30ന് എറണാകുളത്ത് എത്തും. എസി ടു ടയർ-ഒന്ന്, എസി ത്രീ ടയർ-ഒന്ന്, സ്‌ലീപ്പർ-11 എന്നിങ്ങനെയാണു കോച്ചുകൾ. സ്റ്റോപ്പുകൾ-എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്. 

തിരുവനന്തപുരം-മംഗളൂരു റൂട്ടിലോടുന്ന ട്രെയിനുകളെയാണു എറണാകുളത്തു നിന്നു മലബാറിലേക്കു പോകേണ്ടവർ രാത്രി യാത്രയ്ക്കു പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ മിക്ക ദിവസങ്ങളിലും രാത്രി ട്രെയിനുകളിൽ കാലുകുത്താൻ ഇടം ഉണ്ടാകാറില്ല. ഒാണത്തിനെങ്കിലും ആദ്യമായി എറണാകുളത്തു നിന്നു സ്പെഷൽ ട്രെയിൻ ലഭിച്ച സന്തോഷത്തിലാണു മലബാർ യാത്രക്കാർ.

സ്പെഷൽ ട്രെയിൻ സ്ഥിരംസർവീസാക്കി മാറ്റണമെന്നാണ് ആവശ്യം. കുർണൂൽ, ഗൂട്ടി വഴി ഹൈദരാബാദിലെ കാച്ചിഗുഡയിലേക്കുള്ള എറണാകുളം-നന്ദേ‍ഡ്  ട്രെയിനും ആദ്യമായാണു സർവീസ് നടത്തുന്നത്. ചെന്നൈയിലേക്കു അഞ്ചും തെലങ്കാനയിലേക്കും മംഗളൂരുവിലേയ്ക്കു രണ്ടു വീതം സ്പെഷലുകളുമാണു പ്രഖ്യാപിച്ചിട്ടുള്ളത്. അതേ സമയം ബെംഗളൂരുവിൽ നിന്നും മുംബൈയിൽ നിന്നും കേരളത്തിലേക്ക് ഇതുവരെ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടില്ല

ഇതുവരെ പ്രഖ്യാപിച്ച ഒാണം സ്പെഷലുകൾ

∙കൊച്ചുവേളി-ചെന്നൈ സെൻട്രൽ (06098)- സെപ്റ്റംബർ നാല്

∙എറണാകുളം-ചെന്നൈ സെൻട്രൽ സുവിധ (82632)- സെപ്റ്റംബർ മൂന്ന്

∙ചെന്നൈ സെൻട്രൽ-എറണാകുളം സുവിധ (82631)- സെപ്റ്റംബർ ഒന്ന്

∙എറണാകുളം- നാന്ദേഡ്(07504)- സെപ്റ്റംബർ നാല്

∙കൊച്ചുവേളി- സെക്കന്ദരബാദ് (07120)- സെപ്റ്റംബർ ആറ്

∙തിരുവനന്തപുരം- ചെന്നൈ സെൻട്രൽ (06014)- സെപ്റ്റംബർ ആറ്

∙ചെന്നൈ സെൻട്രൽ- തിരുവനന്തപുരം(06013)- സെപ്റ്റംബർ ഏഴ്

∙മംഗളൂരു- തിരുനെൽവേലി(06012)- സെപ്റ്റംബർ ഒന്ന്

∙തിരുനെൽവേലി- മംഗളൂരു ജംക്‌ഷൻ (06011)- ഒാഗസ്റ്റ് 31

∙മംഗളൂരു- ചെന്നൈ സെൻട്രൽ(06008)- സെപ്റ്റംബർ നാല്

∙ചെന്നൈ സെൻട്രൽ- മംഗളൂരു ജംക്‌ഷൻ(06007)- സെപ്റ്റംബർ രണ്ട്

∙എറണാകുളം-  ചെന്നൈ സെൻട്രൽ (06066)- സെപ്റ്റംബർ 10,17, 24, ഒക്ടോബർ ഒന്ന്

∙ചെന്നൈ സെൻട്രൽ- എറണാകുളം (06005)- സെപ്റ്റംബർ എട്ട്, 15,22,29