Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയെ നേരിടാനുള്ള അനുഭവങ്ങൾ തേടി രാഹുൽ ലോകയാത്രയ്ക്ക്

rahul-modi

ന്യൂഡൽഹി∙ അടുത്ത തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ തറപറ്റിക്കാനുള്ള അടവുകളും അനുഭവങ്ങളും തേടി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ലോകയാത്രയ്ക്കൊരുങ്ങുന്നു. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ മോദിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുലിനെ ഒരുക്കിയെടുക്കുന്നതിനു മുന്നോടിയാണ് ഈ യാത്ര.

കഴിഞ്ഞമാസം നോർവേ സന്ദർശിച്ച രാഹുൽ സംരംഭകരും ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിനു പുറമേ കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ലോകത്തെ ഏറ്റവും വലിയ കേന്ദ്രവും സന്ദർശിച്ചിരുന്നു. ഈ മാസം അവസാനം യുഎസിലേക്കാണു യാത്ര. സിലിക്കൺ വാലി സന്ദർശിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചു കൂടുതലായി മനസ്സിലാക്കും.

മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് ഉപയോഗപ്രദമായ കാര്യങ്ങൾ പഠിച്ചു പ്രയോഗിക്കുകയാണു രാഹുലിന്റെ ലക്ഷ്യമെന്നു കോൺഗ്രസ് വിശദീകരിക്കുന്നു.