Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷീറ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 29 പവൻ സ്വർണം പിടികൂടി

gold-sheet കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെ കസ്റ്റംസ് പിടികൂടിയ സ്വർണ ഷീറ്റുകൾ.

കരിപ്പൂർ ∙ ലഗേജ് കൊണ്ടുവന്ന കടലാസ് പെട്ടിക്കുള്ളിൽ ഷീറ്റ് രൂപത്തിലാക്കി ഒളിപ്പിച്ച 7.28 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. ഇന്നലെ ദുബായിൽനിന്ന് സലാല വഴി ഒമാൻ എയർ വിമാനത്തിൽ കോഴിക്കോട്ടെത്തിയ കാസർകോട് സ്വദേശി അഷ്റഫ് ബെൻദാദ് (47) കൊണ്ടുവന്ന ലഗേജ് പെട്ടിക്കുള്ളിൽനിന്നാണു കസ്റ്റംസ് സ്വർണം കണ്ടെടുത്തത്. 232 ഗ്രാം (29 പവൻ) സ്വർണം ഷീറ്റ് രൂപത്തിലാക്കി തിരിച്ചറിയാത്തവിധം ഒളിപ്പിച്ചതായിരുന്നു.