Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഘർഷങ്ങൾ അവസാനിപ്പിച്ച് കശ്മീരിനെ വീണ്ടും സ്വർഗമാക്കും: രാജ്നാഥ് സിങ്

Rajnath-Vohra ജമ്മു കശ്മീരിൽ നാലു ദിവസത്തെ സന്ദർശനത്തിനായി എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഗവർണർ എൻ.എൻ.വോഹ്റയുമായി ചർച്ച നടത്തുന്നു.

അനന്ത്നാഗ് ∙ കശ്മീർ താഴ്‌വരയിൽ സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്ന ആരുമായും ചർച്ചയ്ക്കു തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. സംഘർഷങ്ങളിൽനിന്നു കശ്മീരിനെ എത്രയും വേഗം മോചിപ്പിക്കുമെന്നു പറഞ്ഞ രാജ്നാഥ് സിങ്, ആരൊക്കെ എതിർത്താലും കശ്മീരിനെ വീണ്ടും സ്വർഗമാക്കി മാറ്റുമെന്നും പ്രഖ്യാപിച്ചു.

നാലു ദിവസത്തെ സന്ദർശനത്തിനായി കശ്മീരിൽ എത്തിയതാണ് ആഭ്യന്തര മന്ത്രി. കശ്മീരിലെ സ്ഥിതിവിശേഷങ്ങളെക്കുറിച്ച് ആക്ഷേപമുള്ളവർ ഇക്കാര്യം അധികാരികളെ അറിയിക്കണമെന്നും രാജ്നാഥ് സിങ് ആവശ്യപ്പെട്ടു.

‘ചർച്ചയ്ക്കായി മുന്നോട്ടുവരാൻ എല്ലാവരോടും ഞാൻ ആഹ്വാനം ചെയ്യുന്നു. പരാതികൾ ഉള്ളവർ ധൈര്യമായി വരണം. തുറന്ന ഹൃദയത്തോടെ ചർച്ചയ്ക്കിരിക്കാൻ തയാറാണ്. എല്ലാ സംഘർഷങ്ങളും അവസാനിപ്പിച്ചു കശ്മീരിനെ വീണ്ടും സ്വർഗമാക്കാമെന്ന് ഉറപ്പുനൽകുന്നു. ലോകത്തിലെ ഒരു ശക്തിക്കും ഇതിൽനിന്നു നമ്മെ തടയാനാവില്ല – അനന്ത്നാഗിലെ പൊലീസുകാരുമായി സംവദിക്കവെ രാജ്നാഥ് പറഞ്ഞു.