Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രത്തിൽ ആദ്യമായി ഗൾഫ് റൂട്ടിൽ 50 കിലോ അധിക ലഗേജ് ഒാഫറുമായി എയർ ഇന്ത്യ

AIR INDIA

ദുബായ് ∙ ഓഫ് സീസണിൽ യാത്രക്കാരെ ആകർഷിക്കാൻ ചരിത്രത്തിലാദ്യമായി കേരളത്തിലേക്ക് ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് 50 കിലോഗ്രാം ബാഗേജ് അലവൻസുമായി എയർ ഇന്ത്യ. ഇക്കണോമി ക്ലാസുകാർക്കായി ഇന്നലെ ആരംഭിച്ച ആനുകൂല്യം ഒക്ടോബർ 31 വരെയാണ്. ഒരാൾക്ക് ചെക്ക്ഡ് ബാഗേജിൽ 50 കിലോഗ്രാം കൊണ്ടുപോകാമെങ്കിലും ഒരു ബാഗിൽ 32 കിലോയിൽ കൂടുതൽ പാടില്ല.

കേരളത്തിലേയ്ക്കും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസുകാർക്കാണ് 50 കിലോ ലഗേജ് ഒാഫർ നൽകുന്നത്. ദുബായിൽ നിന്ന് കൊച്ചി, കോഴിക്കോട്, മുംബൈ, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലേയ്ക്കും ഷാർജയിൽ നിന്ന് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്ക്കുമാണ് ഇൗ ഒാഫർ ലഭിക്കുക. എട്ട് കിലോ ഗ്രാം ഹാൻഡ് ലഗേജും ലാപ്ടോപ്പും കൊണ്ടുപോകാം.

എന്നാൽ, ഡ്യൂട്ടി ഫ്രീയിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾ എട്ടു കിലോയിൽ ഉൾപ്പെടും. ഒരു ബാഗിന് 32 കിലോയിൽ കൂടുതൽ ഭാരം പാടില്ല. എയർ ഇന്ത്യയിൽ നിലവിൽ 40 കിലോ ഗ്രാമായിരുന്നു ലഗേജ് അനുമതി. ഇതിൽക്കൂടുതൽ ലഗേജ് ഒരിക്കലും അനുവദിച്ചിരുന്നില്ല.

related stories