Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബസ് സ്റ്റോപ്പിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി; 20 പേർക്കു പരുക്ക്

Container-Lorry

തൃശൂര്‍∙ ആമ്പല്ലൂര്‍ ദേശീയപാതയില്‍ ബസ് കാത്തുനില്‍പു കേന്ദ്രത്തിലേക്കു കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി 20 പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. രാവിലെ എട്ടോടെയായിരുന്നു അപകടം. വിദ്യാർഥികളാണ് പരുക്കേറ്റവരിൽ കൂടുതലുമെന്ന് പൊലീസ് പറഞ്ഞു. കെഎസ്ആർടിസി ബസുകൾ സർവീസ് റോഡുകൾ വഴി വരാറില്ല. അതിനാൽ യാത്രക്കാർ ദേശീയപാതയിലെ ഡിവൈഡറിൽ നിൽക്കുകയാണ് പതിവ്. ഈ സമയത്താണ് യാത്രക്കാരുടെ ഇടയിലേക്കു ലോറി നിയന്ത്രണം വിട്ട് ഇടിച്ചത്. പരുക്കേറ്റവരെ പുതുക്കാട്ടെയും തൃശൂരിലെയും ആശുപത്രികളിൽ എത്തിച്ച് ചികിൽസ നൽകി.