Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിക്കും കേന്ദ്രസർക്കാരിനും ഫാ. ടോം നന്ദി അറിയിച്ചെന്ന് സുഷമ സ്വരാജ്

Sushma Swaraj

ന്യൂഡൽഹി∙ യെമനിൽ ഭീകരരുടെ കൈയിൽനിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിലുമായി സംസാരിച്ചെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. രക്ഷപ്പെടുത്തി ഒമാനിലെത്തിച്ച ഫാദർ ഇപ്പോൾ വത്തിക്കാനിലാണ്. തന്നെ രക്ഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രസർക്കാരിന്റെയും ഇടപെടലിന് അദ്ദേഹം നന്ദി അറിയിച്ചതായും സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു.

മോചനത്തിനു സഹായിച്ച സർക്കാരുകള്‍ക്കും ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. തന്റെ സാഹചര്യത്തിൽ ആശങ്കപ്പെടുകയും പ്രാർഥിക്കുകയും ചെയ്ത ഇന്ത്യയിലെ ജനങ്ങൾക്കെല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചതായും സുഷമ കൂട്ടിച്ചേർത്തു. ഫാ.ടോമിനെ രക്ഷിക്കാൻ സഹായിച്ചതിൽ ഒമാൻ, യെമൻ സർക്കാരുകൾക്കും സുഷമ സ്വരാജ് ട്വിറ്ററിലൂടെ നന്ദി പറഞ്ഞു.