Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിന്‍ യാത്ര ആവശ്യങ്ങള്‍ക്ക് എം-ആധാറും അനുവദിച്ചു

Aadhaar

ന്യൂ‍ഡൽഹി∙ ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കു തിരിച്ചറിയല്‍ രേഖയായി എം-ആധാര്‍ അനുവദിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. യുഐഡിഎഐ വികസിപ്പിച്ച മൊബൈല്‍ ആപ്പിലൂടെ ലഭിക്കുന്ന ആധാര്‍ കാര്‍ഡാണ് എം-ആധാര്‍. ഈ ആപ്പിലൂടെ വ്യക്തികള്‍ക്ക് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പരിലൂടെ മാത്രമേ ഇതു സാധ്യമാകുകയുള്ളൂ. റെയില്‍ ആവശ്യങ്ങള്‍ക്ക് ആധാര്‍ കാണിക്കുന്നതിനു വ്യക്തികള്‍ ആപ്പ് തുറന്ന് അതില്‍ തന്റെ പാസ്‌വേര്‍ഡ് നല്‍കേണ്ടതായി വരും.