Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചലച്ചിത്ര പുരസ്കാര ചടങ്ങിനെത്തിയ കാരായി രാജന്റെ ജാമ്യം റദ്ദാക്കണം: സിബിഐ

Karayi Rajan

കൊച്ചി∙ തലശ്ശേരിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ, വ്യവസ്കൾ ലംഘിച്ചു പങ്കെടുത്ത കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയിൽ. ഫസൽ വധക്കേസിലെ എട്ടാം പ്രതിയായ കാരായി രാജൻ, കോടതി നൽകിയ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നാണു സിബിഐ ആരോപണം. കണ്ണൂരിൽ പ്രവേശിക്കുന്നതിന് കാരായി രാജന് കോടതി വിലക്കുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സർക്കാർ പരിപാടിയിലാണ് കാരായി രാജൻ സജീവമായി പങ്കെടുത്തത്. അവാർഡ് ദാനം കാണുന്നതിനു മുൻനിരയിൽതന്നെ ഇരിപ്പിടവും കിട്ടി. പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്കു നൽകുന്ന ടാഗും അദ്ദേഹം അണിഞ്ഞിരുന്നു. സംഭവം വിവാദമായപ്പോൾ, കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാനാണ് എത്തിയതെന്നായിരുന്നു കാരായി രാജന്റെ പ്രതികരണം.

2006 ഒക്ടോബറിലാണ് എൻഡിഎഫ് പ്രവർത്തകൻ ഫസൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂണിലാണ് എറണാകുളം വിട്ട് തിരുവനന്തപുരത്തേക്കു പോകാൻ സിബിഐ കോടതി കാരായി രാജന് അനുമതി നൽകിയത്. പാർട്ടി പ്രസിദ്ധീകരണത്തിൽ പ്രൂഫ് റീഡറായി ജോലി ലഭിച്ചപ്പോഴായിരുന്നു ഇളവ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗമായതിനാൽ കോടതിയുടെ അനുമതിയോടെ ജില്ലാ പഞ്ചായത്തിന്റെ യോഗങ്ങളിൽ പങ്കെടുക്കാനും കഴിഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.