Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ കെപിസിസി പ്രസിഡന്‍റ് വേങ്ങര തിരഞ്ഞെടുപ്പിന് മുൻപ്; കോണ്‍ഗ്രസില്‍ സമവായം

congress

തിരുവനന്തപുരം∙ സംഘടനാ തിരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ സമവായം. പുതിയ കെപിസിസി പ്രസിഡന്‍റിനെ വേങ്ങര ഉപതിരഞ്ഞെടുപ്പിനു മുന്‍പ് തീരുമാനിക്കും. കെപിസിസി അംഗങ്ങളെ ഈ മാസം 20ന് മുന്‍പ് തീരുമാനിക്കാനും എ, ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തില്‍ ധാരണയായി.

കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം തിരുവനന്തപുരം ഇന്ദിരാഭവനില്‍ തുടങ്ങി. ലോക്സഭാ തിരഞ്ഞടുപ്പിനുള്ള മുന്നൊരുക്കങ്ങളും സംഘടനാ തിരഞ്ഞെടുപ്പുമാണു യോഗത്തിന്റെ മുഖ്യ ചർച്ചാവിഷയം. പ്രതിപക്ഷ സമരങ്ങള്‍ക്കു ശക്തി പോരെന്ന പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനങ്ങളും ആനുകാലിക രാഷ്ട്രീയ വിഷയങ്ങളും ചർച്ചയില്‍ വരും.