Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനവില കുറയുമോ?, അന്വേഷണം സിനിമാക്കഥയാണോ? പ്രധാന വാർത്തകൾ

News at a glance

പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നീക്കം; ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരും

ന്യൂഡൽഹി∙ ഇന്ധനവില വരുംദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. പെട്രോൾ, ഡീസൽ വില പിടിച്ചുനിർത്താനായി ചരക്കു സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ കൊണ്ടുവരാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. ഇതു വിലയിൽ വ്യത്യാസം കൊണ്ടുവരും. വിശദമായ വായനയ്ക്ക്...

വിഴിഞ്ഞം കരാർ: അവകാശവാദങ്ങളിൽ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി∙ വിഴിഞ്ഞം കരാറിന്റെ അവകാശവാദങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. സിഎജി റിപ്പോര്‍ട്ടനുസരിച്ചു പദ്ധതി കേരളത്തിനു നഷ്ടമാണെന്നും ആദ്യ 40 വര്‍ഷം ഒന്നും ലഭിക്കില്ലെന്നും കോടതി പറഞ്ഞു. ഏകപക്ഷീയമായി കരാര്‍ ഒപ്പിട്ടതെന്തിനെന്നും ഹൈക്കോടതി ചോദിച്ചു. ഈ മാസം 25ന് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. വിശദമായ വായനയ്ക്ക്...

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം സിനിമാക്കഥയോ? വിമർശിച്ച് ഹൈക്കോടതി

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ പൊലീസിനും പ്രോസിക്യൂഷനുമെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. കേസിലെ അന്വേഷണം അനന്തമായി നീളുകയാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, പ്രതികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണോ എന്നും ആരാഞ്ഞു. വിശദമായ വായനയ്ക്ക്...

മോദിക്കും കേന്ദ്രസർക്കാരിനും ഫാ. ടോം നന്ദി അറിയിച്ചെന്ന് സുഷമ സ്വരാജ്

ന്യൂഡൽഹി∙ യെമനിൽ ഭീകരരുടെ കൈയിൽനിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിലുമായി സംസാരിച്ചെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. രക്ഷപ്പെടുത്തി ഒമാനിലെത്തിച്ച ഫാദർ ഇപ്പോൾ വത്തിക്കാനിലാണ്. തന്നെ രക്ഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രസർക്കാരിന്റെയും ഇടപെടലിന് അദ്ദേഹം നന്ദി അറിയിച്ചതായും സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. വിശദമായ വായനയ്ക്ക്...

കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി, സോപാനം തൊഴൽ; കടകംപള്ളി വിവാദത്തിൽ

തൃശൂർ∙ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും വഴിപാടു സമര്‍പ്പണവും വിവാദത്തില്‍. കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലിയും കാണിക്ക സമര്‍പ്പണവും അന്നദാനവും മന്ത്രി നടത്തി. മന്ത്രിയുടെ ക്ഷേത്ര ദർശനത്തെ സ്വാഗതം ചെയ്ത ബിജെപി, വിശ്വാസത്തോടുള്ള സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്തുവന്നതെന്നു ആരോപിച്ചു. വിശദമായ വായനയ്ക്ക്...

പുതിയ കെപിസിസി പ്രസിഡന്‍റ് വേങ്ങര തിരഞ്ഞെടുപ്പിന് മുൻപ്; കോണ്‍ഗ്രസില്‍ സമവായം

തിരുവനന്തപുരം∙ സംഘടനാ തിരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ സമവായം. പുതിയ കെപിസിസി പ്രസിഡന്‍റിനെ വേങ്ങര ഉപതിരഞ്ഞെടുപ്പിനു മുന്‍പ് തീരുമാനിക്കും. കെപിസിസി അംഗങ്ങളെ ഈ മാസം 20ന് മുന്‍പ് തീരുമാനിക്കാനും എ, ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തില്‍ ധാരണയായി. വിശദമായ വായനയ്ക്ക്...

കൂടുതൽ വാർത്തകൾക്ക്: Latest News