Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാള മനോരമ മൊബൈൽ ആപ്പിന് വാൻ–ഇഫ്ര പുരസ്കാരം

Best Mobile App - Bronze Medal മികച്ച മൊബൈൽ വാർത്താ പ്രസിദ്ധീകരണത്തിനുള്ള വാൻ–ഇഫ്ര സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ വെങ്കല അവാർഡ് ചെന്നൈയിൽ നടന്ന ചടങ്ങിൽ മനോരമ ഒാണ്‍ലൈൻ അസിസ്റ്റന്റ് കണ്ടന്റ് പ്രൊഡ്യൂസർ അമിൻ സീതി ഏറ്റുവാങ്ങുന്നു

ചെന്നൈ ∙ മികച്ച മൊബൈൽ വാർത്താ പ്രസിദ്ധീകരണത്തിനുള്ള വാൻ–ഇഫ്ര സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ വെങ്കല അവാർഡ് മലയാള മനോരമ മൊബൈൽ ആപ്പിന്. ഉള്ളടക്കം, അവതരണം, പുതുമ എന്നിവയിലെ മികവ് തുടർച്ചയായി പുലർത്തിയതിനാണ് അംഗീകാരം. ചെന്നൈയിൽ നടന്ന ചടങ്ങിൽ എബിപി പ്രൈവറ്റ് ലിമിറ്റഡ് എംഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡി.ഡി. പുർകായസ്ത, വാൻ–ഇഫ്ര ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തോമസ് ജേക്കബ് എന്നിവരിൽനിന്ന് മനോരമ ഒാണ്‍ലൈൻ അസിസ്റ്റന്റ് കണ്ടന്റ് പ്രൊഡ്യൂസർ അമിൻ സീതി പുരസ്കാരം ഏറ്റുവാങ്ങി.

ഡിജിറ്റൽ മാധ്യമരംഗത്ത് ഇരുപതാണ്ടു തികച്ച മനോരമ ഓൺലൈൻ, ഇൗ കാലയളവിൽ രാജ്യാന്തരവും ദേശീയവുമായ ഇരുപതിലധികം പുരസ്കാരങ്ങളാണു സ്വന്തമാക്കിയത്. 2016ൽ നേടിയ ലോകത്തെ ഏറ്റവും മികച്ച വാർത്താ വെബ്സൈറ്റിനുള്ള വാൻ–ഇഫ്ര രാജ്യാന്തര പുരസ്കാരവും മൊബൈൽ ആപ്പുകളുടെ മികവിനുള്ള മൂന്ന് രാജ്യാന്തര അവാർഡുകളും (2012, 2013, 2015) ഇതിൽ ഉൾപ്പെടും.

ദക്ഷിണേഷ്യയിലെ മികച്ച വാർത്താ വെബ്സൈറ്റിനുള്ള 2016ലെ വാൻ–ഇഫ്ര ഡിജിറ്റൽ മീഡിയ സുവർണ പുരസ്കാരവും നേടിയിട്ടുണ്ട്. ഇതേവിഭാഗത്തിൽ വെങ്കല പുരസ്കാരം മനോരമ ഓൺലൈൻ ഇംഗ്ലിഷ് പതിപ്പായ ഓൺമനോരമയ്ക്കായിരുന്നു(www.onmanorama.com).

റെക്കോർഡ് പ്രചാരമുള്ള മനോരമ ഓൺലൈനിൽ 24 മണിക്കൂർ വാർത്തയ്ക്കു പുറമെ വിജ്ഞാനവും വിനോദവും ഉൾക്കൊള്ളുന്ന 18 ചാനലുകളുമുണ്ട് സിനിമ, സംഗീതം, സാഹിത്യം, വിദ്യാഭ്യാസം, സ്പോർട്സ്, ടെക്നോളജി, ഫാസ്റ്റ്ട്രാക്ക്, യാത്ര, മതം, അസ്ട്രോളജി, ചിൽഡ്രൻ തുടങ്ങിയവ ഇതിലുൾപ്പെടുന്നു. 

വാർത്തകളെ പൂർണമാക്കുന്ന വിഡിയോകൾ, സിനിമാ-സാഹിത്യ മേഖലകളിലെ പ്രമുഖരുമായുള്ള വിഡിയോ അഭിമുഖങ്ങൾ, കാഴ്ചയെ അനുഭവമാക്കുന്ന 360 വിഡിയോകൾ, സമഗ്രമായ ചലച്ചിത്ര നിരൂപണം, വാഹനങ്ങളുടെ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, കായികലോകത്തെ ചലനങ്ങൾ, ഏറ്റവും പുതിയ ടെക് വിശേഷങ്ങൾ തുടങ്ങിയവയും മനോരമ ഓൺലൈനിനെ (www.manoramaonline.com) വേറിട്ടുനിർത്തുന്നു.

ജില്ലാതല വാർത്തകളുടെ ശേഖരമായ ‘ചുറ്റുവട്ടം’ (www.chuttuvattom.com )14 ജില്ലകളിലെയും വാർത്തകളും ചിത്രങ്ങളും ചരമ അറിയിപ്പുകളും അതതു ദിവസത്തെ സിനിമകളുടെ വിവരങ്ങളും വായനക്കാർക്ക് അഭിപ്രായം പറയാവുന്ന മൈ ലോക്കൽ വിഭാഗവും ഉൾപ്പെടുന്നതാണ്. 

പ്രവാസലോകത്തെ വാർത്തകൾക്കും വിശേഷങ്ങൾക്കും പ്രവാസികളുടെ രചനകൾക്കുമായി പ്രത്യേക വിഭാഗങ്ങളുണ്ട്. (www.gulfmanorama.com, www.usmanorama.com).

മൊബൈൽ ഫോണിലും ടാബ്‌ലറ്റിലും അനായാസം വായിക്കാവുന്ന സൈറ്റാണ് മനോരമ ഓൺലൈൻ. ഗൂഗിൾ പ്ലേസ്റ്റോറിൽ ജനപ്രീതിയുള്ള മലയാളം ന്യൂസ് ആപ് മനോരമയുടേതാണ്. ആപ്പിൾ വാച്ചിലും ആമസോൺ ഇക്കോയിലും ഇന്ത്യയിലെ ആദ്യ പ്രാദേശിക ന്യൂസ് ആപ് അടക്കം 30 ആപ്ലിക്കേഷനുകൾ മനോരമയ്ക്കുണ്ട്. ഡൗൺലോഡ് ചെയ്യാം (mobile.manoramaonline.com).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.