Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫസല്‍ വധക്കേസ് പ്രതി കാരായി രാജന് സിബിഐ കോടതിയുടെ ശാസന

Karayi-Rajan

കൊച്ചി∙ ഫസൽ വധക്കേസ് പ്രതിയും സിപിഎം നേതാവുമായ കാരായി രാജനു കൊച്ചി സിബിഐ കോടതിയുടെ ശാസന. ജാമ്യവ്യസ്ഥ ലംഘിച്ചു തലശേരിയിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തതിനാണു കോടതി കാരായി രാജനെ ശാസിച്ചത്. തിരുവനന്തപുരത്തു ചിന്ത പ്രസിദ്ധീകരണത്തിൽ ജോലി ചെയ്യുന്നതിനു കഴിഞ്ഞ ജൂണിൽ നൽകിയ അനുമതിയും കോടതി റദ്ദാക്കി. ഈ മാസം 11–ാം തീയതി കണ്ണൂരിൽ നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാനാണു ജാമ്യവ്യസ്ഥയിൽ ഇളവനുവദിച്ചിരുന്നത്. ജാമ്യവ്യസ്ഥ ലംഘിച്ചതിന്റെ പേരിൽ കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു സിബിഐ സംഘം കോടതിയെ സമീപിച്ചത്.  

related stories