Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൈവം എല്‍പിച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍ തിരിച്ചെത്തും: ടോം ഉഴുന്നാലിൽ

Father Tom Uzhunnalil

വത്തിക്കാൻ∙ ദൈവം എല്‍പിച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍ ശാരീരിക അവശതകള്‍ മറികടന്ന് എത്തുമെന്നു ഫാദര്‍ ടോം ഉഴുന്നാലില്‍. ഭീകരരുടെ തടങ്കലില്‍നിന്നു മോചിതനായശേഷമുള്ള ഉഴുന്നാലിലിന്‍റെ ആദ്യ വിഡിയോ സന്ദേശം പുറത്തുവന്നു. തന്‍റെ മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാവരേയും നന്ദി അറിയിച്ചു.

558 ദിവസം നീണ്ട തടങ്കല്‍ ക്ഷീണിപ്പിച്ചത് ഇൗ ഇടയന്‍റെ ശരീരം മാത്രമായിരുന്നു. അവശതകളെ അതിജീവിച്ചു ദൗത്യം പൂര്‍ത്തിയാക്കുമെന്ന ഫാദര്‍ ടോം ഉഴുന്നാലിലിന്‍റെ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നതു തളരാത്ത നിശ്ചയദാര്‍ഢ്യമാണ്. മോചനത്തിനായി ദൈവത്തോട് അപേക്ഷിച്ചവര്‍ക്കും ഭൂമിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. തളരാത്ത മനസില്‍നിന്നുയര്‍ന്ന ഉറച്ചശബ്ദം എപ്പോഴും ദൈവത്തിന്‍റെ മഹത്വം വിളിച്ചറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.