Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേസ് അന്വേഷിക്കുന്നത് വട്ടിളകിയ പൊലീസുകാർ; ദിലീപിനെ കുടുക്കി: പി.സി. ജോർജ്

PC George

കോട്ടയം∙ കൊച്ചിയിൽ ആക്രമണത്തിനിരയായ യുവനടിയെക്കുറിച്ചു നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് പി.സി. ജോർജ് എംഎൽഎ. കേസിൽ ദിലീപിനെ പ്രതിയാക്കി അറസ്റ്റ് ചെയ്തതു ഗൂഢാലോചനയാണ്. സിപിഎം നേതാവും മകനും പ്രമുഖ നടിയും എഡിജിപി സന്ധ്യയും ചേർന്നുള്ള ഗൂഢാലോചനയായിരുന്നു അതെന്നും കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ ജോർജ് പറഞ്ഞു.

അറസ്റ്റിലായ നടൻ ദിലീപിനു ജാമ്യത്തിന് അർഹതയുണ്ട്. എന്തുകൊണ്ട് ഇത്രയും നാളായി അതു നൽകുന്നില്ലെന്നു കോടതി പറയണം. കേസ് അന്വേഷിക്കുന്നതു വട്ടിളകിയ പൊലീസുകാരാണ്. അവർ സംവിധായകൻ നാദിർഷായെ ഭീഷണിപ്പെടുത്തി മൊഴിയെടുക്കാൻ ശ്രമിക്കുകയാണ്. പൾസര്‍ സുനി ഭീഷണിപ്പെടുത്തുന്നുവെന്നു നാദിർഷാ നേരിട്ടുവന്നു പറഞ്ഞിരുന്നു.

ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന വിധത്തിൽ സംസാരിച്ചു എന്ന പേരിൽ തനിക്കെതിരെ പൊലീസ് കേസെടുത്തതായി അറിയില്ലെന്നും പി.സി.ജോർജ് പറഞ്ഞു.