Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായി ഇഷ്ടമുള്ള നേതാവ്; 'ഉള്ളുകൊണ്ട് ഇടതുപക്ഷം’: വെള്ളാപ്പള്ളി

Vellappally Natesan

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനുമായുളള കൂടിക്കാഴ്ചയ്ക്കു ശേഷം ബിജെപിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തില്‍ എന്‍ഡിഎ ഘടകം ഉണ്ടോയെന്ന് ചോദിച്ച വെള്ളാപ്പള്ളി, കേരളത്തില്‍ ഭരണം കിട്ടില്ലെന്ന് ബിജെപിക്ക് അറിയാമെന്നും കൂട്ടിചേർത്തു.

ആരും കൂടെ വേണ്ടെന്നാണ് അവരുടെ നിലപാട്. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉള്ളുകൊണ്ട് താന്‍ ഇടതുപക്ഷത്താണ്. പിണറായി വിജയൻ ഇഷ്ടമുള്ള നേതാവാണ്. ഞങ്ങൾ തമ്മില്‍ തര്‍ക്കമുണ്ടായിട്ടില്ല. ചര്‍ച്ച ചെയ്ത കാര്യങ്ങളെല്ലാം പറയാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

related stories