Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജിലൻസ് ഡയറക്ടറെ നിയമിക്കാത്തത് കേസുകൾ അട്ടിമറിക്കാൻ: ചെന്നിത്തല

Ramesh-Chennithala

മലപ്പുറം∙ ഇ.പി.ജയരാജൻ ഉൾപ്പെടെ ഉന്നതർക്കെതിരായ കേസുകൾ അട്ടിമറിക്കാനാണ് വിജിലൻസ് ഡയറക്ടറായി സർക്കാർ ആരെയും നിയമിക്കാത്തതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ കയ്യിലെ പാവയാണ് വിജിലൻസ്. ജയരാജനെതിരായ ബന്ധുനിയമനക്കേസ് അവസാനിപ്പിക്കാനുള്ള വിജിലൻസിന്റെ നീക്കം ശരിയല്ല.

ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരെ വിജിലൻസിനെ സമീപിച്ചത് മുഖ്യമന്ത്രി അന്വേഷണത്തിനു നടപടി സ്വീകരിക്കാത്തതിനാലാണ്. യുഡിഎഫ് തീരുമാനം അനുസരിച്ചാണ് പരാതി നൽകിയത്. ജയരാജനും തോമസ്ചാണ്ടിക്കുമെതിരെ അന്വേഷണമുണ്ടായില്ലെങ്കിൽ നിയമനപടി ആലോചിക്കുമെന്നും ചെന്നിത്തല പറഞ്ഞു.