Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാരാഷ്ട്ര: മുതിർന്ന കോൺഗ്രസ് നേതാവ് നാരായൺ റാണെ പാർട്ടി വിട്ടു

Narayan Rane

മുംബൈ ∙ മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് നാരായൺ റാണെ പാർട്ടി വിട്ടു. അദ്ദേഹം ഉടൻതന്നെ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി ഏറെനാളായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു നാരായൺ റാണെ. 2005ൽ ശിവസേനയിൽ നിന്നു കോൺഗ്രസിലെത്തിയ റാണെ, 1999ൽ ശിവസേന-ബിജെപി സഖ്യം മഹാരാഷ്ട്ര ഭരിച്ചിരുന്ന വേളയിൽ മുഖ്യമന്ത്രിയായിരുന്നു. ബാൽ താക്കറെ മകൻ ഉദ്ധവ് താക്കറെയെ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ഉദ്ധവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്നാണ് ശിവസേന വിട്ട് കോൺഗ്രസിലെത്തിയത്. തുടർന്ന് കോൺഗ്രസ്-എൻസിപി സർക്കാരിൽ റവന്യു, വ്യവസായ മന്ത്രിയായിരുന്നു.