Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറും ബസും കൂട്ടിയിടിച്ച് അഞ്ച് അണ്ണാ ഡിഎംകെ പ്രവർത്തകർ മരിച്ചു

aiadmk-accident അപകടത്തിൽപ്പെട്ട കാർ, അപകടത്തിനിടയാക്കിയ ബസ്

പാലക്കാട്∙ തിരുപ്പൂർ ദേശീയപാതയിൽ തെക്കല്ലൂരിൽ കാറും ബസും കൂട്ടിയിടിച്ച്, കാർ മറിഞ്ഞ് അഞ്ച് അണ്ണാ ഡിഎംകെ പ്രവർത്തകർ മരിച്ചു. പാർട്ടി പരിപാടി കഴിഞ്ഞ് തിരിചെന്തൂരിൽനിന്നു കേ‍ായമ്പത്തൂരിലേയ്ക്ക് കാറിൽ മടങ്ങുകയായിരുന്നു പ്രവർത്തകർ. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭിച്ചിട്ടില്ല.

ബസിൽ ഇടിച്ചതിനുശേഷം കാർ ഫ്ലൈഓവറിൽനിന്നു താഴേക്കു പതിക്കുകയായിരുന്നു. കാറിന്റെ ഡ്രൈവറെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.