Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാറുകളുടെ ദൂരപരിധി കുറച്ചിട്ടില്ല, ഇപ്പോഴും 200 മീറ്റർ തന്നെ: ഋഷിരാജ് സിങ്

Bar

കണ്ണൂർ∙ വിദ്യാലയങ്ങളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നുമുള്ള ബാറുകളുടെ ദൂരപരിധി 50 മീറ്ററാക്കി കുറച്ചിട്ടില്ലെന്നു എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്. ഇങ്ങനെയൊരു ഉത്തരവിറങ്ങിയിട്ടില്ല. ത്രീ സ്റ്റാർ വരെയുള്ള ബാറുകളുടെ ദൂരപരിധി ഇപ്പോൾ 200 മീറ്ററാണ്. വിനോദസഞ്ചാരികളെ ആകർഷിക്കാനായി ഫൈവ് സ്റ്റാർ മുതലുള്ള ബാറുകളുടെ ദൂരപരിധി കുറയ്ക്കണമെന്ന ശുപാർശ വന്നിട്ടുണ്ട്. പക്ഷേ ഇതു നടപ്പാക്കാൻ നിയമനിർമാണം ആവശ്യമാണെന്നും ഋഷിരാജ് സിങ് പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.