Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെർപ്പുളശ്ശേരിയിൽ ദലിത് പൂജാരിക്കു നേരെ വീണ്ടും ആക്രമണം; ചികിൽസ തേടി

Biju Narayan

പാലക്കാട്∙ ചെർപ്പുളശ്ശേരിയിൽ താമസിക്കുന്ന ദലിത് പൂജാരി മലപ്പുറം ഏലംകുളം സ്വദേശി ബിജു നാരായണനു നേരെ വീണ്ടും ആക്രമണം. ബുധനാഴ്ച പുലർച്ചെ ഒരു മണിക്കാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ കത്തികൊണ്ട് മുറിവേൽപ്പിക്കാനായിരുന്നു ശ്രമം. കൈയ്ക്കും കാലിനും നെഞ്ചിനും മുറിവേറ്റ ബിജു ചെർപ്പുളശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

നാലു മാസം മുൻപും ബിജുവിനുനേരെ ആക്രമണം നടന്നിരുന്നു. ആസിഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. ക്ഷേത്രത്തിലേക്ക് ഇരുചക്ര വാഹനത്തിൽ പോകുമ്പോഴായിരുന്നു ഇത്. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.

2018 ജനുവരിയിൽ ദലിത് പൂജാരിമാരെ ഉൾപ്പെടുത്തി മഹായാഗത്തിനു തയാറെടുക്കുന്നതിനെതിരെ ഭീഷണിയുള്ളതായി ബിജു പൊലീസിൽ പരാതി നൽകിയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍നിന്ന് താന്ത്രിക പഠനത്തില്‍ അംഗീകാരം നേടിയ ആദ്യ ദലിതനാണ് ബിജു.

related stories