Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടൂർ പ്രകാശ് കോന്നി താലൂക്കിൽ അനുവദിച്ച 1,843 പട്ടയങ്ങൾ റദ്ദാക്കി

പത്തനംതിട്ട ∙ അടൂർ പ്രകാശ് മന്ത്രിയായിരുന്നപ്പോൾ കോന്നി താലൂക്കിൽ അനുവദിച്ച 1,843 പട്ടയങ്ങൾ കോന്നി തഹസിൽദാർ റദ്ദാക്കി. വനം, റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധനയില്ലാതെയാണ് പട്ടയം നൽകിയതെന്നും ഇനി പരിശോധന കഴിഞ്ഞ് അർഹമായ പട്ടയങ്ങൾ മാത്രം നൽകിയാൽ മതിയെന്നും നിർദേശം ലഭിച്ചതിനാലാണ് റദ്ദാക്കലെന്ന് തഹസിൽദാർ അറിയിച്ചു.