Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഎംപി നേതാവ് കെ.ആർ. അരവിന്ദാക്ഷന് ജന്മനാടിന്റെ വിട

KR-Aravindakshan-Funeral കെ.ആർ. അരവിന്ദാക്ഷന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചപ്പോൾ. (ടിവി ദൃശ്യം)

കോട്ടയം∙ അന്തരിച്ച സിഎംപി നേതാവ് കെ.ആർ. അരവിന്ദാക്ഷന്റെ മൃതദേഹം സംസ്കരിച്ചു. കോട്ടയം തിരുനക്കരയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേരളാ കോൺഗ്രസ് നേതാവ് കെ.എം.മാണി, വിവിധ കക്ഷി നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.

ചൊവ്വാഴ്ച കണ്ണൂരിൽ പാർട്ടി പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്തശേഷം രാത്രി കോഴിക്കോട്ടെത്തിയ അരവിന്ദാക്ഷനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പുലർച്ചെ മരിക്കുകയുമായിരുന്നു.