Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്നി സന്ദർശനത്തിനായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒക്ടോബറിൽ കേരളത്തിലെത്തും

Ram-nath-kovind2

കൊല്ലം ∙ മാതാ അമൃതാനന്ദമയിയുടെ അറുപത്തിനാലാമതു ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനത്തിനു ഒക്ടോബർ എട്ടിനു രാഷ്ട്രപതി റാം നാഥ് കോവിന്ദ് കൊല്ലത്തെത്തും. രാഷ്ട്രപതിയുടെ ആദ്യത്തെ കേരള സന്ദർശനമാണിത്.

രാഷ്ട്രപതിയുടെ സന്ദർശനത്തിനു മുന്നോടിയായി പൊലീസിന്റെ ക്രമീകരണങ്ങൾ തുടങ്ങി. കൊല്ലത്തെ ആശ്രാമം മൈതാനത്തെയും ഹരിപ്പാട് എൻടിപിസി ഗ്രൗണ്ടിലെയും ഹെലിപ്പാഡുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും എവിടെയാണ് രാഷ്ട്രപതി എത്തുകയെന്നു എസ്പിജി വിഭാഗം തീരുമാനിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ അജിതാ ബീഗം പറഞ്ഞു.

ഗ്രാമീണയിൽ ശുദ്ധജല വിതരണം, ശുചിത്വ പദ്ധതികൾ, പാവപ്പെട്ടവർക്കുള്ള സൗജന്യ ആരോഗ്യ പരിപാലന പദ്ധതികൾ തുടങ്ങിയവയുടെ ഉദ്ഘാടനം എട്ടിനു 11 നും11.45 നും മധ്യേ വള്ളിക്കാവ് അമൃതാനന്ദമയീ മഠത്തിൽ നടക്കുമെന്നു മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി അറിയിച്ചു. 

related stories