Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ റിമാൻഡ് ഒക്ടോബർ 12 വരെ നീട്ടി

Actor Dileep

കൊച്ചി∙ യുവനടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി നീട്ടി. അടുത്തമാസം 12 വരെയാണ് നീട്ടിയത്. വിഡിയോ കോൺഫറൻസിങ് വഴിയായിരുന്നു കോടതി നടപടിക്രമങ്ങൾ. ജൂലൈ പത്തിനാണ് ദിലീപിനെ അറസ്റ്റു ചെയ്തത്. ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങൾ കേട്ട കോടതി വിധി പറയാൻ മാറ്റിവച്ചിരിക്കുകയാണ്. ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യം തേടി കോടതികളിലെത്തുന്നത്. ഹൈക്കോടതിയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ടു തവണ വീതം ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

related stories