Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രി മോദി കത്തെഴുതി; സ്വച്ഛ ഭാരതത്തിനായി ചൂലെടുത്ത് മോഹൻലാലും

Mohanlal-Cleaning മോഹൽലാൽ ശുചീകരണത്തിന് ഇറങ്ങിയപ്പോൾ.

തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ച് മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തവുമായി നടൻ മോഹൻലാലും. ഐഎംഎയും കെജിഎംഒഎയും മോഹൻലാൽ ഫാൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം താരം നിർവഹിച്ചു.

പിന്നീട് തിരുവനന്തപുരം ഗാന്ധിഭവനിലും മോഡൽ സ്കൂളിലും നടന്ന ശുചീകരണ പ്രവർത്തനങ്ങളിലും മോഹൻലാൽ പങ്കെടുത്തു. എല്ലാവരും ശുചീകരണ പരിപാടികളിൽ പങ്കാളികളാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ, ശുചിത്വ പരിപാടികളിൽ പങ്കാളികളാകണമെന്ന് അഭ്യർഥിച്ച് മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവർ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചിരുന്നു.

തിരുവനന്തപുരത്തു ഗാന്ധിഭവനിലെ പുഷ്പാർച്ചനയും പ്രാർഥനയും കഴിഞ്ഞാണു മോഹൻലാൽ ശുചീകരണത്തിന് എത്തിയത്. തൈക്കാട് മോഡൽ സ്കൂളിലായിരുന്നു ശുചീകരണം. ശുചിത്വം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നി സംസാരിച്ച അദ്ദേഹം, ഒരുദിവസം കൊണ്ടു പ്രവർത്തനങ്ങൾ അവസാനിപ്പിക്കരുതെന്ന ഉപദേശവും നൽകി.

related stories