Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പള പരിഷ്കരണം: നഴ്സുമാർ വീണ്ടും സമരത്തിന്

Nurses Strike

തിരുവനന്തപുരം∙ നഴ്സുമാരുടെ ശമ്പള പരിഷ്കരണം അനന്തമായി നീണ്ടു പോകുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ വീണ്ടും സമരം പ്രഖ്യാപിച്ചു. അഞ്ചിനു മിനിമം വേജസ് സമിതി യോഗം ചേരുമ്പോൾ തന്നെ തിരുവനന്തപുരം തൊഴിൽ ഭവനു മുൻപിൽ നഴ്സുമാർ സത്യഗ്രഹം നടത്തും. അഞ്ചാം തീയതിയും തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തുമെന്ന് നഴ്സുമാരുടെ സംഘടന അറിയിച്ചു.