തിരുവനന്തപുരം∙ തന്റെ മോചനത്തിനുവേണ്ടി നടത്തിയ ഇടപെടലിനു നന്ദി അറിയിക്കാനായി ഫാ. ടോം ഉഴുന്നാലില്‍ ഇന്നു സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ രാജ് ഭവനില്‍ സന്ദര്‍ശിച്ചു. 2016 മാര്‍ച്ചില്‍ യെമനില്‍ വച്ച് ഭീകരര്‍ ബന്ദിയാക്കിയ ഫാ. ടോമിനെ മോചിപ്പിക്കാന്‍ വേണ്ടി ഇടപെടണമെന്ന അഭ്യര്‍ഥനയുമായി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടൊപ്പം ഇക്കഴിഞ്ഞ മേയ് 31നു ഗവര്‍ണറെ സമീപിച്ചിരുന്നു. ആ പരാതി അപ്പോള്‍ത്തന്നെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനു ഗവര്‍ണര്‍ കൈമാറിയിരുന്നു. ഇക്കാര്യത്തില്‍ വേണ്ട എല്ലാ നടപടിയും കൈക്കൊണ്ടുവരികയാണെന്നു കേന്ദ്രമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു.
Advertisement