Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്യൂയോക് അധ്യക്ഷനാകാനില്ലെന്ന് ദിലീപ്; യോഗ തീരുമാനത്തിന് നന്ദിയെന്നും താരം

Dileep ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ദിലീപ് ജയിൽ ‌മോചിതനായപ്പോൾ. ചിത്രം ടോണി ഡൊമിനിക്

കൊച്ചി ∙ തിയറ്റർ ഉടമകളുടെ സംഘടനയായ ഫ്യൂയോക്കിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനാകില്ലെന്നു നടൻ ദിലീപ്. ഇപ്പോഴത്തെ സാഹചര്യത്തിൽ തൽക്കാലം ഒരു സംഘടനയുടെയും പദവി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം സംഘടനാ ജനറൽ സെക്രട്ടറി എം.സി.ബോബിക്ക് അയച്ച കത്തിൽ പറഞ്ഞു.

കത്തിന്റെ പൂർണ രൂപം:
‘‘ഫ്യൂയോക് സംഘടനയുടെ പ്രസിഡന്റ് പദവി വീണ്ടും എനിക്കു നൽകാൻ സന്നദ്ധത കാണിച്ച സംഘടനാ ഭാരവാഹികൾക്കും മറ്റ് അംഗങ്ങൾക്കുമുള്ള എന്റെ ഹൃദയം നിറഞ്ഞ നന്ദി ആദ്യമേ തന്നെ രേഖപ്പെടുത്തട്ടെ. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തിൽ തൽക്കാലം ഒരു സംഘടനയുടെയും പദവി ഏറ്റെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്ന് ഇതിനാൽ സ്നേഹപൂർവം അറിയിക്കുകയാണ്. ഫ്യുയോക് സംഘടനയുടെ ഒരംഗം എന്ന നിലയിൽ എന്റെ എല്ലാവിധ ആശംസകളും പ്രാർഥനകളും ഒപ്പം പരിപൂർണ പിന്തുണയും എന്നുമുണ്ടാകുമെന്ന് അറിയിച്ചുകൊണ്ട്... നിങ്ങളുടെ സ്വന്തം ദിലീപ്.’’

നടിയെ ഉപദ്രവിച്ച കേസിൽ ചൊവ്വാഴ്ച ജാമ്യം ലഭിച്ചതിനു തൊട്ടു പിന്നാലെയാണു തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഒാർഗനൈസേഷൻ ഒാഫ് കേരളയുടെ (ഫ്യൂയോക് ) പ്രസിഡന്റായി നടൻ ദിലീപിനെ വീണ്ടും തിരഞ്ഞെടുത്തത്. ജൂലൈ 10 നു ദിലീപ് അറസ്റ്റിലായതിനെ തുടർന്ന് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കി വൈസ് പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂരിനെ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. എന്നാൽ, 85 ദിവസത്തെ ജയിൽവാസത്തിനുശേഷം ജാമ്യം ലഭിച്ചു മണിക്കൂറുകൾക്കുള്ളിൽ ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തേക്കു തിരികെക്കൊണ്ടുവരാനാണു സംഘടന തീരുമാനിച്ചത്.

related stories