Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനവില: സംസ്ഥാനനികുതി കുറയ്ക്കുന്നതു പരിഗണിക്കുമെന്ന് ധനമന്ത്രി

Thomas Isaac

മലപ്പുറം∙ ഇന്ധനവില കുറയ്ക്കാനായി സംസ്ഥാനനികുതി കുറയ്ക്കുന്നതു പരിഗണിക്കുമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് മനോരമ ന്യൂസിനോടു പറഞ്ഞു. സംസ്ഥാനം നികുതി കുറച്ചാലും ഇന്ധനവില വീണ്ടും കൂട്ടുന്ന നയമാണു കേന്ദ്രത്തിന്റേത്. വിലകൂട്ടി ജനങ്ങളെ ദ്രോഹിക്കണമെന്നു സംസ്ഥാന സർക്കാരിനില്ലെന്നും തോമസ് ഐസക് മലപ്പുറത്ത് പറഞ്ഞു.

കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ചതിനെത്തുടർന്ന് പെട്രോൾ – ഡീസൽ വില ഇന്നുമുതൽ രണ്ടുരൂപ കുറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

related stories